മുംബൈ: ഷൂട്ടിങ് സെറ്റിൽവെച്ച് ചിത്രംവരക്കുന്ന വിഡിയോ പങ്കുവെച്ച് ബോളിവുഡ് നടി അനുഷ്ക ശർമ. തന്നിലെ ചിത്രകാരിയെ നടി തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് കാണിച്ചുകൊടുത്തത്. വളരെ ഗൗരവത്തോടെ ചിത്രം വരയിൽ മുഴുകിനിൽക്കുന്ന അനുഷ്കയെയാണ് വിഡിയോയിൽ കാണുന്നത്.
"അവർ നിങ്ങളെ സെറ്റ് ചെയ്ത ചുവരുകളിൽ വരക്കാൻ അനുവദിക്കുമ്പോൾ നിങ്ങൾ ഒരു 'മാസ്റ്റർപീസ്' വരക്കുന്നു, (ചിത്രത്തെക്കുറിച്ചുള്ള ചർച്ചക്ക് ജൂറി തയ്യാറാണ്)." - ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോക്ക് അനുഷ്ക അടിക്കുറിപ്പ് നൽകി.
നടി വരച്ച ചിത്രങ്ങൾ കാണാം
അനുഷ്‌കയുടെ ചിത്രങ്ങൾക്ക് നല്ല പ്രതികരണമാണ് നെറ്റിസൺമാരിൽ നിന്ന് ലഭിച്ചത്. ചിത്രങ്ങൾ മനോഹരമാണെന്നും തമാശ നിറഞ്ഞതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ കഥ പറയുന്ന 'ചക്ദാ എക്‌സ്പ്രസ്' ആണ് അനുഷ്‌കയുടെ റീലീസ് ചെയ്യാനിരിക്കുന്ന അടുത്ത സിനിമ. സിനിമയുടെ ഷൂട്ടിങ്ങിനിടക്കുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന അനുഷ്‌ക ഈയിടെയാണ് തിരികെയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.