ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് നടി അനുഷ്ക ശർമയുടെ അംഗരക്ഷകന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്. ടൈംസ് നൗ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം10,500 രൂപയാണ് സോനു ഷെയ്ഖിൽ നിന്ന് ഈടാക്കിയിരിക്കുന്നത്. ഈ പണം സോനു അടിച്ചിട്ടുണ്ടെന്ന് മുംബൈ ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹെൽമെറ്റ് ധരിക്കാതെ നടി ബൈക്കിൽ യാത്ര ചെയ്തത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. അനുഷ്കയെ കൂടാതെ നടൻ അമിതാഭ് ബച്ചനും ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ചത് വലിയ വിവാദമായിരുന്നു. സാധാരണക്കാർക്ക് മാതൃകയാകേണ്ട താരങ്ങൾ തന്നെ നിയമങ്ങൾ ലംഘിക്കുന്നതിനെ ചോദ്യം ചെയ്ത് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഇത് മുംബൈ പൊലീസിന്റേയും ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് അനുഷ്കയുടെ ബോഡിഗാഡിൽ നിന്ന് പിഴ ഈടാക്കിയത്.
ഹെൽമെറ്റ് ധരിക്കാത്ത അപരിചിതനായ ഒരു വ്യക്തിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രം ബച്ചനാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ട്രാഫിക് ബ്ലോക്കിൽ കുടങ്ങിയ തന്നെ കൃത്യസമയത്ത് ലൊക്കേഷനിൽ എത്തിച്ച വ്യക്തിയോട് നന്ദി അറിയിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഒടുവിൽ ഈ ചിത്രം ബച്ചന് തന്നെ തലവേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.