വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും അനുഷ്ക ശർമക്ക് ആരാധകർക്ക് കുറവൊന്നുമില്ല. സിനിമക്ക് ഇടവേള നൽകിയെങ്കിലും ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലിക്കൊപ്പം പരസ്യ ചിത്രങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അനുഷ്കയുടെ കുട്ടിക്കാലത്തെ ചിത്രമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
തങ്ങളുടെ പ്രിയതാരത്തിന്റെ ബാല്യകാലചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ താരത്തിന്റെ ലളിതമായ ജീവിതത്തെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. അനുഷ്കയുടെ ലാളിത്യവും കഠിനപ്രയത്നവുമാണ് നടിയെ ഇന്നു കാണുന്ന നിലയിലേക്ക് എത്തിച്ചതെന്നാണ് ആരാധകർ പറയുന്നത്. റെഡ്ഡിറ്റിൽ അനുഷ്കയുടെയും മാതാപിതാക്കളായ അജയ് കുമാർ ശർമ്മ, ആഷിമ ശർമ്മ, സഹോദരൻ കർണേഷ് ശർമ്മ എന്നിവരുടെ ചിത്രങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്.
സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന അനുഷ്ക .മോഡിലിങ്ങിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. ഷാറൂഖ് ഖാൻ ചിത്രമായ റാബ് നേ ബനാ ദി ജോഡിയിലൂടെ അരങ്ങേറ്റം കുറിച്ച നടി ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ആമിർ ഖാൻ, രൺബീർ കപൂർ, രൺവീർ സിങ്, സൽമാൻ ഖാൻ എന്നിങ്ങനെ ബോളിവുഡിലെ മുൻനിര നായകന്മാർക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും തിളങ്ങാൻ അനുഷ്കക്കായി.ഷാറൂഖിന്റെ സീറോയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.