അടുത്ത സുഹൃത്തുക്കളാണ് താരങ്ങളായ അനുഷ്ക ശർമയും രൺബീർ കപൂറും. 2016ൽ ഇരുവരും ഒന്നിച്ച് അഭിനയിച്ച ഏ ദില്‍ ഹേ മുഷ്‌കില്‍ വൻ വിജയമായിരുന്നു. സൗഹൃദത്തിന്റേയും പ്രണയത്തന്റേയും കഥ പറഞ്ഞ ചിത്രത്തിൽ ഇരുവരുടേയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ഈ ചിത്രം ആരാധകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് രൺബീർ കപൂറിന്റെ ഒരു പഴയ വിഡിയോയാണ്. 'ഏ ദില്‍ ഹേ മുഷ്‌കില്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അനുഷ്കയിൽ യഥർഥത്തിൽ തല്ലു കിട്ടിയതിനെ കുറിച്ചാണ് നടൻ പറയുന്നത്.
സിനിമയിൽ അനുഷ്കയുടെ കഥാപാത്രം ദേഷ്യപ്പെട്ട് മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ആ അടി ശരിക്കും കിട്ടിയത് പോലെ അനുഭവപ്പെട്ടുവെന്നാണ് രൺബീർ പറയുന്നത്. സാധാരണ ദേഷ്യപ്പെട്ട് തല്ലുന്നത് പോലെയാണ് തോന്നിയതെന്നും നടൻ കൂട്ടിച്ചേർത്തു. രൺബീറിന്റെ വീഡിയോ സോഷ്യൽ വൈറലായിട്ടുണ്ട്.
വിവാഹ ശേഷം അഭിനയത്തിൽ അത്ര സജീവമല്ല അനുഷ്ക ശർമ. ശ്രദ്ധ കപൂറിനൊപ്പം തു ജൂതി മെയ്ന്‍ മക്കാറിലാണ് രണ്‍ബീര്‍ കപൂര്‍ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അനിമലാണ് ഇനി പുറത്ത് ഇറങ്ങാനുള്ള നടന്റെ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.