'ദേശീയ അവാർഡ് കിട്ടിയല്ലോ... പ്രതിഫലം കൂട്ടുമോ?' എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി നടി അപർണ ബാലമുരളി. താൻ വലിയ ശമ്പളം വാങ്ങാറില്ല. അതുകൊണ്ട് കുറക്കേണ്ട കാര്യമില്ലെന്നാണ് അപർണ മറുപടിയായി പറഞ്ഞത്. സമൂഹത്തിന് ഗുണകരമായ സിനിമകൾ വന്നാൽ പ്രതിഫലം കുറക്കാൻ തയാറാണെന്നും നടി കൂട്ടിച്ചേർത്തു.
എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകൾ പിറക്കുന്നത്. സ്ത്രീകൾക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നവിധം മലയാള സിനിമ ഇനിയും മാറേണ്ടതുണ്ട്. രണ്ട് ആൺകഥാപാത്രങ്ങൾക്ക് തുല്യനിലയിൽ വരുന്ന ശക്തമായ പ്രമേയമുള്ള സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്. അതുപോലെ സ്ത്രീകളേയും അവതരിപ്പിക്കുന്ന സിനിമകൾ ഉണ്ടാകണം -അപർണ പറഞ്ഞു.
ദേശീയ തലത്തിൽ തന്റെ പേര് വന്നത് വലിയ ഭാഗ്യമാണ്. എന്നാൽ ദേശീയ പുരസ്കാരം ലഭിച്ചാൽ അത് നഷ്ടപ്പെടുമോ എന്നുള്ള പേടി ചിലർക്കുണ്ട്. ആ രീതി മാറണം -അപർണ കൂട്ടിച്ചേർത്തു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ വെള്ളിത്തിരയിൽ എത്തിയത്. നിലവിൽ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഉത്തരം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.