അധികം സൗഹൃദങ്ങളില്ലാത്ത വ്യക്തിയാണ് സംഗീത സംവിധായകൻ എ.ആർ. റഹ്മാനെന്ന് ഗായകൻ സോനു നിഗം. ആരോടും തുറന്ന് സംസാരിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അധികം ബന്ധങ്ങൾ സ്ഥാപിക്കുന്ന ആളല്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ സോനു നിഗം പറഞ്ഞു.
'അദ്ദേഹത്തിന് അധികം ബന്ധങ്ങളുണ്ടായിരുന്നില്ല. അങ്ങനെ ബന്ധങ്ങൾ സൂക്ഷിക്കുന്ന ആളുമല്ല. എ.ആർ. റഹ്മാൻ ആരോടും തുറന്ന് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷെ പഴയ സുഹൃത്തുക്കളോട് സംസാരിക്കുമായിരിക്കും. പക്ഷെ, ഞാൻ ഇതുവരെ ആരോടും മനസ് തുറന്ന് സംസാരിക്കുന്നതോ ആരോടെങ്കിലും അടുത്ത ബന്ധം സൂക്ഷിക്കുന്നതോ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ ജോലിയിൽ മാത്രമാണ്.
റഹ്മാനൊപ്പം യു.എസിലുടനീളം പര്യടനം നടത്തിയിട്ടുണ്ട്. അതിൽനിന്ന് മനസിലായത്, അദ്ദേഹത്തിന് ഗോസിപ്പ് പറയാൻ അറിയില്ല എന്നതാണ്. അത് ഒരിക്കലും അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം അങ്ങനെയാണ്. എന്നേക്കുറിച്ചോ മറ്റാരെക്കുറിച്ചോ ഒന്നും അറിയണമെന്നില്ല. അതുപോലെ തിരിച്ചും തന്നേക്കുറിച്ചും ആരും അറിയാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നില്ല. ആരോടും അദ്ദേഹം മോശമായി പെരുമാറില്ല. ആരേയും വേദനിപ്പിക്കില്ല. ആരെക്കുറിച്ചും മോശം പറയില്ല. കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരിക്കാം. പക്ഷേ, മറ്റാരോടും സൗഹാര്‍ദപരമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. തന്നോട് പരിധിയിൽ കൂടുതൽ അടുക്കാന്‍ ആരെയും അദ്ദേഹം അനുവദിക്കില്ല. അങ്ങനെയാണ് എ.ആർ. റഹ്മാൻ'-സോനു നിഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.