വിജയ് ചിത്രമായ ഗോട്ടിന് ശേഷം നിരവധി വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നെന്ന് നടി മീനാക്ഷി ചൗധരി. എന്നാൽ അതെ വർഷം പുറത്തിറങ്ങിയ ലക്കി ഭാസ്കറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും താരം അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
'ദ് ഗോട്ടിന് ശേഷം കടുത്ത വിമർശനങ്ങളും ട്രോളുകളും കേൾക്കേണ്ടി വന്നിരുന്നു. അത് എന്നെ മാനസികമായി ഏറെ ബാധിക്കുകയും ചെയ്തു. എന്നാൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ ലക്കി ഭാസ്കറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അപ്പോഴാണ് എനിക്ക് ശരിയായ പ്രൊജക്ടുകൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് മനസിലായത്'- മീനാക്ഷി ചൗധരി പറഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ് ചിത്രം ഗോട്ടിൽ സ്നേഹ, തൃഷ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. ദളപതി വിജയ്‌യുടെ ഗോട്ടിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ‘ഔട്ട് ഓഫ് ലവ്’ എന്ന വെബ് സീരീസിലൂടെയാണ് മീനാക്ഷി ആദ്യമായി അഭിനയരംഗത്തെത്തുന്നത്. 2020ൽ അവർ ഒരു തെലുങ്ക് സിനിമയിൽ സുശാന്തിനൊപ്പം നായികയായി. വെങ്കിടേഷിനെ നായകനാക്കി അനിൽ രവിപുഡി സംവിധാനം ചെയ്ത സംക്രാന്തികി വാസ്തുന്നം എന്ന ചിത്രമാണ് മീനാക്ഷിയുടേതായി അടുത്തതായി പുറത്തിറങ്ങുന്നത്. ജനുവരി 14 ന് ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.