കുട്ടിക്കാലത്ത് പിതാവിൽ നിന്നുണ്ടായ മാനസികാഘാതത്തെക്കുറിച്ച് നടൻ ആയുഷ്മാൻ ഖുറാന. കുട്ടിക്കാലത്ത് ചെരിപ്പും ബെൽറ്റുമൊക്കെ ഉപയോഗിച്ച് തന്നെ അടിക്കുമായിരുന്നെന്നും പലപ്പോഴും ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നതെന്നും താരം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'എന്റെ പിതാവ് തികച്ചും വ്യത്യസ്തനായിരുന്നു. ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്. ചപ്പലുകളും ബെൽറ്റുകളും മറ്റും ഉപയോഗിച്ച് തല്ലുമായിരുന്നു. അത് കുട്ടിക്കാലത്ത് എന്നിൽ മാനസികാഘാതം ഉണ്ടാക്കിയിട്ടുണ്ട്.
ഒരിക്കൽ ഒരു പാർട്ടി കഴിഞ്ഞ് എത്തിയപ്പോൾ ഷർട്ടിന് സിഗരറ്റ് പുകയുടെ മണമുണ്ടായിരുന്നു. അച്ഛനോടുള്ള ഭയം കാരണം ഞാൻ ഇപ്പോഴും അത് ഉപയോഗിക്കാറില്ല. പക്ഷെ അതിന്റെ പേരിൽ അച്ഛൻ അന്ന് എന്നെ തല്ലി.പണ്ടു മുതലേ ഞാൻ എല്ലാവരോടും പറയുന്നതാണ് ഭായ് എനിക്ക് എന്റെ അച്ഛനെ പേടിയാണെന്ന്.
ഞാൻ ഇന്നൊരു പിതാവ് ആണ്. വിക്കി ഡോണർ പുറത്തിറങ്ങുമ്പോൾ ഞാൻ ഒരു പിതാവായിരുന്നു. ഒരിക്കലും ഞാൻ എന്റെ അച്ഛനെ പോലെയല്ല. കുട്ടികളുണ്ടാവുമ്പോൾ നിങ്ങൾ കുറച്ചു കൂടി നല്ല മനുഷ്യനായി മാറുകയാണ് ചെയ്യുന്നത്. കൂടുതൽ സഹാനുഭൂതിയുള്ളവരായി മാറും. കുട്ടികൾ നമ്മളെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കും'- ആയുഷ്മാൻ ഖുറാന പറഞ്ഞു.
ഡ്രീം ഗേൾ 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആയുഷ്മാൻ ചിത്രം.ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്ന ചിത്രമാണ് പുതിയത്.സാറാ അലി ഖാനാണ് നായിക. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമായ 'തമ' ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 2025 ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.