ധനുഷ് പ്രതികാരദാഹി, എന്തിനാണ് ഇത്ര പക? -പരസ്യപ്പോരിന് തുടക്കമിട്ട് നയൻതാര

ചെന്നൈ: നടൻ ധനുഷിനെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ താരറാണി നയൻതാര. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകർക്ക് മുന്നിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയൻതാര കുറ്റപ്പെടുത്തി. മുഖം മൂടി അണിഞ്ഞാണ് ലോകത്തിന് മുന്നിൽ ധനുഷ് നടക്കുന്നത്. ലോകം എല്ലാവർക്കും ഉള്ളതാണ്. സിനിമ പാരമ്പര്യമില്ലാത്ത ഒരാൾ വലിയ വിജയങ്ങൾ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണമെന്നും നയൻതാര ഇൻസ്റ്റഗ്രാമിൽ പുറത്തുവിട്ട തുറന്ന കത്തിൽ പറയുന്നു.

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര - വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരക്ക് 10 കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് നയൻതാരയുടെ രൂക്ഷഭാഷയിലുള്ള പ്രതികരണം. 10 കോടി ആവശ്യപ്പെട്ടുള്ള ധനുഷിന്‍റെ വക്കീൽ നോട്ടീസ് കണ്ട് തന്‍റെ ഹൃദയം തകർന്നെന്ന് നയൻസ് പറയുന്നു.

2022 ജൂണിലായിരുന്നു നയൻതാര - വിഘ്നേശ് വിവാഹം. ഇരുവരുടെയും വിവാഹ ഡോക്യുമെന്‍റി ഉടൻ പുറത്ത് വരുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും രണ്ടു വർഷമായി ഒന്നുമുണ്ടായില്ല. വിഘ്നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ നിർമിച്ചത് ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും വിഘ്നേശും പ്രണയത്തിലായത്. ഇതിനാലാണ് വിവാഹ ഡോക്യുമെന്‍ററിയിൽ ചിത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ഇതിന് ധനുഷ് വക്കീൽ നോട്ടീസ് അയച്ചതോടെയാണ് പൊട്ടിത്തെറിച്ച് നയൻസ് രംഗത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ ഗാന രംഗങ്ങളോ ഫൊട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാൻ നിങ്ങൾ അനുമതി നിഷേധിച്ചു. എന്തിനാണ് ഇത്ര പകയെന്ന് ചോദിക്കുന്ന നടി, ധനുഷ് പ്രതികാര ദാഹിയാണെന്നും കുറ്റപ്പെടുത്തുന്നു.

​‘ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നയൻതാരയുടെ ജന്മദിനത്തിൽ തിങ്കളാഴ്ച നെ​റ്റ്ഫ്ലി​ക്‌സിൽ പുറത്തിറങ്ങാനിരിക്കെയാണ് നടി പരസ്യപ്പോര് ആരംഭിച്ചിരിക്കുന്നത്.

Tags:    
News Summary - Nayanthara Lashes Out At Dhanush For Sending Her Legal Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.