ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നടൻ അക്ഷയ് കുമാർ.60 മുതൽ 145 കോടിവരെയാണ് നടൻ ഒരു ചിത്രത്തിനായി വാങ്ങുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ തന്റെ യഥാർഥ പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് അക്ഷയ് കുമാർ. സിനിമയുടെ തുടക്കത്തിൽ പ്രതിഫലം വാങ്ങാറില്ലെന്നും ലാഭത്തിന്റെ വിഹിതമാണ് വാങ്ങുന്നതെന്നും നടൻ ഒരു ദേശീയമാധ്യമത്തിനോട് പറഞ്ഞു.അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം സിനിമയുടെ ബജറ്റ് വർധിപ്പിക്കന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
'സിനിമയുടെ തിരക്കഥക്കും മറ്റും അനുസരിച്ചാണ് പ്രതിഫലം ചോദിക്കുന്നത്. ഇന്ന് നമ്മൾ ഒരു സിനിമയിൽ ഒപ്പിട്ടാൽ ആദ്യമേ പ്രതിഫലം വാങ്ങാറില്ല. സിനിമയുടെ ലാഭത്തിന്റെ ഓഹരിയാണ് എടുക്കുന്നത്. സനിമ വിജയിച്ചാൽ മാത്രമേ ലാഭത്തിന്റെ ഒരു പങ്ക് ലഭിക്കുകയുള്ളൂ. മറിച്ച് സിനിമ പരാജയപ്പെട്ടാൽ പണമെന്നും കിട്ടില്ല'- അക്ഷയ് കുമാർ പറഞ്ഞു.
ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന് അക്ഷയ് കുമാർ 80 കോടിയാണ് പ്രതിഫലമായി ഈടാക്കിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.വൻ ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സോഫീസിൽ കനത്ത പരാജയമായിരുന്നു ഏറ്റുവാങ്ങിയത്.ഖേൽ ഖേൽ മേ, സര്‍ഫിറ, സിങ്കം എഗെയ്ൻ എന്നീ ചിത്രങ്ങളാണ് ഈ വർഷം അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയത്.വെൽക്കം 3, സ്കൈഫോഴ്സ്, ഹൗസ്ഫുൾ 5, ഹേരാ ഫേരി 3, ഭൂത് ബംഗ്ലാ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.