'കങ്കുവ' ഞാൻ സംവിധാനം ചെയ്യാനിരുന്നത്, ഇപ്പോൾ സൂര്യ ചിത്രം ഒരുക്കുന്നത് സഹോദരൻ - ബാല

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ സംവിധാനം ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് നടൻ ബാല. ആരോഗ്യപ്രശ്നത്തെ തുടർന്ന് ആ ചിത്രം ചെയ്യുന്നില്ലെന്നും സഹോദരൻ ശിവയാണ് സംവിധാനം ചെയ്യുന്നതെന്നും ഫിൽമീബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

' സൂര്യ നായികനാവുന്ന തമിഴ് ചിത്രമായ കങ്കുവ ആദ്യം സംവിധാനം ചെയ്യാനിരുന്നത് ഞാനായിരുന്നു. പക്ഷെ ആരോഗ്യപ്രശ്നങ്ങളാൽ അതിന് കഴിഞ്ഞില്ല. ഇപ്പോൾ സഹോദരനാണ് ആ ചിത്രം ഒരുക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനകൊണ്ട് തിരിച്ച് വന്നിരിക്കുകയാണ്.  ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുകയും നിർമിക്കുകയും അഭിനയിക്കുകയുമാണ്'- ബാല പറഞ്ഞു.

 ഒരു സംഗീതസംവിധായകൻ തന്നെ  പ്രൊഫഷണലായി  പറ്റിച്ചതിനെ കുറിച്ചും നടൻ വെളിപ്പെടുത്തി. അദ്ദേഹം ചെയ്ത ദ്രോഹം എന്നെ മാനസികമായി ഏറെ വേദനിപ്പിച്ചു. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ജീവിതത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്- ബാല കൂട്ടിച്ചേർത്തു.

Tags:    
News Summary - Bala Opens Up About He was direct Surya's Movie kanguva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.