അന്തരിച്ച നടി അപർണ നായരുടെ മകളെ ദത്തെടുക്കാനുളള ആഗ്രഹം പ്രകടിപ്പിച്ച് നടി അവന്തിക മോഹൻ. താരങ്ങളായ ബീന ആന്റണിയാണ് ഭർത്താവ് മനോജ് കുമാറിന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അപർണയുടെ അമ്മ ഇത് വിസമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ കുടുംബത്തിന് എല്ലാസഹായവുമായി തങ്ങൾ ഒപ്പമുണ്ടായിരിക്കുമെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.
വളരെ കഴിവുള്ള അഭിനേത്രിയായിരുന്നു അപർണ. എന്നാൽ അവളുടെ വിയോഗം നമ്മളെ തളർത്തിക്കളഞ്ഞു. നടി അവന്തിക എനിക്ക് മകളെ പോലെയാണ്. ഞങ്ങൾ എല്ലാക്കാര്യവും പരസ്പരം പങ്കുവെക്കാറുണ്ട്. അപർണക്ക് രണ്ട് മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത് വിവാഹം കഴിച്ചു. രണ്ടാമത്തെ കുട്ടി അച്ഛനൊപ്പമാണ് താമസിക്കുന്നത്. ആദ്യ കുട്ടി അപർണയുടെ അമ്മയുടെ സംരക്ഷണയിലാണ്. ആ കുഞ്ഞ് ചെറുതായിരുന്നപ്പോൾ അപർണ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. അന്നു മുതൽ അവന്തികക്ക് ആ കുട്ടിയെ ഇഷ്ടമാണ്. ഇപ്പോൾ 18 വയസ് പ്രായമുണ്ട്.
ഇപ്പോൾ ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. പിന്നാലെയാണ് അവന്തിക എന്നെ വിളിച്ച് കുട്ടിയെ ഞാൻ വളർത്തിക്കോട്ടെ എന്നു ചോദിച്ചത്. അവന്തികക്ക് ഒരു മകനുണ്ട്. അവനൊപ്പം ചേച്ചിയായി വളർത്താമെന്നാണ് പറഞ്ഞത്. പക്ഷെ അന്നുതന്നെ അതിന്റെ നിയമപരമായ പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾ പറഞ്ഞിരുന്നു.
എന്നിരുന്നാലും അവളുടെ ആഗ്രഹം കൊണ്ട് ഞങ്ങൾ പോയി അപർണയുടെ അമ്മയോട് സംസാരിച്ചു. പക്ഷെ അവർ അതിന് തയാറായില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും എന്നാണ് പറഞ്ഞത്. പക്ഷെ അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. അവന്തികയുടെ മനസിന് ബിഗ് സല്യൂട്ട് ഉണ്ട്.
ആ കുടുംബം വളരെ ദുരിതത്തിലാണ് ജീവിക്കുന്നത്. അപർണക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടി അവളെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാൻ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നു- ബീന ആന്റണി വിഡിയോയിൽ പറഞ്ഞു.
സെപ്റ്റംബർ ഒന്നിനാണ് അപർണ നായരെ വീട്ടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.