മലയാളത്തിന്റെ പ്രിയ താരങ്ങളിലൊരാളായ ഭാവന തെൻറ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷികമായ ശനിയാഴ്ച ഭര്‍ത്താവായ നവീന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേർന്നത്. ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുമെന്നാണ് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നവീനൊപ്പമുള്ള ചിത്രങ്ങളും ഭാവന ഷെയർ ചെയ്തിട്ടുണ്ട്. നവീനൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും ഭാവനയും തമ്മിലുള്ള വിവാഹം.
അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒരുമിച്ചത്. അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വളരെ പെട്ടന്ന് തന്നെ കൈയ്യിലെടുക്കാന്‍ താരത്തിന് കഴിഞ്ഞു. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം '96' എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തിൽ 'ആദം ജോൺ' (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.