രൺബീർ കപൂർ, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രാജ്കുമാർ ഹിരാനി, മഹാവീർ ജെയിൻ, രോഹിത് ഷെട്ടി എന്നിവർ അയോധ്യയിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ

രൺബീർ, ആലിയ, വിക്കി കൗശൽ, കത്രീന; അയോധ്യയിലേക്ക് വൻ താരനിര

ന്യൂഡൽഹി: അയോധ്യയിൽ നിർമാണത്തിലുള്ള രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖ സിനിമ താരങ്ങൾ പുറപ്പെട്ടു. ബോളിവുഡിൽ നിന്നുള്ള രൺബീർ കപൂർ, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രാജ്കുമാർ ഹിരാനി, മഹാവീർ ജെയിൻ, രോഹിത് ഷെട്ടി എന്നിവർ അയോധ്യയിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇവർ പങ്കുവെച്ചു. 

രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ നിരവധി താരങ്ങൾ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടിട്ടുണ്ട്. മലയാള സിനിമ താരങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം പറഞ്ഞിട്ടില്ല.

ഇന്ന് ഉ​ച്ച​ക്ക് 12.20നാണ് അയോധ്യയിൽ നിർമാണത്തിലുള്ള രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ച​ട​ങ്ങ്. ഒ​രു മ​ണി​യോ​ടെ പൂ​ർ​ത്തി​യാ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ, ആ​ർ.​എ​സ്.​എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, വാ​രാ​ണ​സി​യി​ൽ​നി​ന്നു​ള്ള പു​രോ​ഹി​ത​ൻ ല​ക്ഷ്മി കാ​ന്ത് ദീ​ക്ഷി​ത് എ​ന്നി​വ​രാ​ണ് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ക്കു​ക.

Tags:    
News Summary - bollywood celebrities to ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.