ബ്രേക്കിങ് ബാഡ് താരം മൈക്ക് ബാഡിയ അന്തരിച്ചു

 ബ്രേക്കിങ് ബാഡ് എന്ന വെബ്സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മൈക്ക് ബാഡിയ(52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നടന്റെ മരണവിവരം ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ ഒന്നിന് വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാൽ നടന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജൂൺ 16 നാണ് സംസ്കാരം.

നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ച ബ്രേക്കിങ് ബാഡില്‍ എന്ന സീരീസാണ് മൈക്കിനെ പ്രശസ്തനാക്കിയത്. ഡെന്നിസ് മാര്‍ക്കോവ്‌സ്‌കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മൂന്ന് എപ്പിസോഡുകളിൽ നടൻ എത്തിയിരുന്നു. അമേരിക്കൻ ഡ്രീംസ്,ദിസ് നാരോ, ഡ്രെട്രോയ്റ്റ് അൺലീഡസ് എന്നിവയാണ് മൈക്കിന്റെ മറ്റു ചിത്രങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.