നികുതി കൃത്യം! പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ്

 കൃത്യമായി നികുതി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. 2022- 23 സാമ്പത്തിക വർഷത്തിലെ ടാക്സ് അടച്ചതിനെ തുടർന്നാണ് അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കാണ് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടാക്സ് അടച്ച വിവരം സുപ്രിയ മേനോനും സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട് .

2019 മുതൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമാണ മേഖലയിൽ സജീവമാകുന്നത്. ഡ്രൈവിങ് ലൈസൻസ്, കടുവ, കുരുതി, ജനഗണമന, ഗോൾഡ് തുടങ്ങിയവയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒരുക്കിയ ചിത്രങ്ങൾ. വിതരണ രംഗത്തും സജീവമാണ്. പേട്ട, ബിഗിൽ, മാസ്റ്റർ, ഡോക്ടർ, 83, കെ.ജി.എഫ് ചാപ്റ്റർ 2, 777 ചാർളി, കന്താര തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

 ചിത്രീകരണത്തിനിടെ  പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് പൃഥ്വിരാജിപ്പോൾ. 'വിലായത്ത് ബുദ്ധ' എന്ന  സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ്  നടന് പരിക്കേൽക്കുന്നത്.  താക്കോൽദ്വാര  ശസ്ത്രക്രിയക്ക് ശേഷം   വിശ്രമത്തിലാണ്  നടൻ.

Tags:    
News Summary - Central Goverment Issue Tax returns ertificate to prithviraj productions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.