കുടുംബജീവിതത്തിൽ ആശയവിനിമയമാണ് പ്രധാനം ; അഭിഷേക് ബച്ചനുമായുള്ള സമവാക്യത്തെക്കുറിച്ച് ഐശ്വര്യ

ന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഐശ്വര്യ റായ് വിവാഹിതയാവുന്നത്. നടൻ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയിൽ നിന്ന് ഇടവേള എടുത്തു . പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് താരസുന്ദരി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.ഐശ്വര്യ - അഭിഷേക് വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ വിവാഹമോചനത്തെക്കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. ഇന്നും അതുതുടർന്ന് വരുകയാണ്. മുമ്പൊരിക്കൽ അഭിഷേക് ബച്ചനുമായുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഐശ്വര്യ റായ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. തങ്ങളുടെ ദാമ്പത്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള ആരോഗ്യകരമായ ആശയവിനിമയമാണെന്നാണ് ഐശ്വര്യ പറയുന്നത്.

'കുടുംബജീവിതത്തിൽ പരസ്പരം അഡ്ജസ്റ്റ്മെന്റുകളുണ്ട്. അതുപോലെ ധാരാളം കൊടുക്കൽ വാങ്ങലുകളും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകും. എന്നാൽ ദാമ്പത്യത്തിൽ ആശയവിനിമയം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതു ഞാൻ എപ്പോഴും വിശ്വസിക്കുന്നുണ്ട്. അഭിഷേക് അതിനെ ബഹുമാനിക്കുന്നുമുണ്ട്. ഒരു ബന്ധത്തിൽ ആശയ വിനിമയം വളരെ പ്രധാനമാണ്. എല്ലാ ബന്ധങ്ങളും സൗഹൃദത്തിൽ നിന്നല്ലേ ആരംഭിക്കുന്നത്. എന്താണ് ഈ സൗഹൃദത്തിന്റെ അടിസ്ഥാനം?. ഇന്നത്തെ പ്രശ്നങ്ങൾ ഇന്നു തന്നെ അവസാനിപ്പിക്കണം. അത് നാളെത്തേക്ക് കൊണ്ടു പോകരുത്. ആ അധ്യായം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. തുറന്ന മനസോടെ ഒരുമിച്ച് സമയം ചെലവഴിക്കണം'- ഐശ്വര്യ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - When Aishwarya Rai Spoke About Overcoming Challenges With Abhishek Bachchan: ‘If You Can Shut The Chapter Today…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.