ഞായറാഴ്ച മാത്രം ബിരിയാണി കഴിക്കും! ദുൽഖറിന്റെ ഭക്ഷണ രീതിയെ കുറിച്ച് ഷെഫ് പിള്ള

ക്ഷണകാര്യത്തിൽ വളരെ മിതത്വം പാലിക്കുന്ന ആളാണ് ദുൽഖർ സൽമാനെന്ന് നടൻ ഷെഫ് പിള്ള. വളരെ കൃത്യം ഭക്ഷണം മാത്രമേ ദുൽഖർ കഴിക്കുകയുള്ളുവെന്നും എന്നാൽ ഞായറാഴ്ച ബിരിയാണിയും ഇറച്ചിയും കഴിക്കുമെന്നും ഷെഫ് പിള്ള മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ പേഴ്സണൽ ഷെഫുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സല്യൂട്ടിന്റെ ഷൂട്ടിങ്ങിന് സമയത്ത് രണ്ട് ദിവസത്തോളം ദുൽഖറിനൊപ്പമുണ്ടായിരുന്നു. അന്ന് ഞാനായിരുന്നു അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ നോക്കിയത്. അദ്ദേഹത്തിന് പേഴ്സണൽ ഷെഫുണ്ട്. ആ പേഴ്സണൽ ഷെഫുണ്ടാക്കുന്ന ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കുകയുള്ളൂ. ബ്രേക്ക് ഫാസ്റ്റൊക്കെ വളരെ കൃത്യമാണ്. ഉച്ചക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ- ഷെഫ് പിള്ള പറഞ്ഞു.

എന്നാൽ ഞായറാഴ്ച സുഹൃത്തുക്കളുണ്ടെങ്കിൽ കുറച്ച് ബിരിയാണിയും അൽപം മീറ്റൊക്കെ കഴിക്കും. അന്നത്തെ ദിവസം മാത്രമേ കഴിക്കുകയുള്ളൂ. അല്ലാത്തൊരു ദിവസവും കഴിക്കില്ല. സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ദുൽഖർ.

മമ്മൂട്ടിയുടെ ഭക്ഷണ ശീലത്തെ കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഭക്ഷണകാര്യത്തിൽ വളരെ അച്ചടക്കം പാലിക്കുന്നയാളാണ് മമ്മൂക്ക. അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും. ഒരിക്കല്‍ അദ്ദേഹത്തിന് നല്ല വിശപ്പുണ്ട്, ഇഷ്ടപ്പെട്ട കറിയുമാണ്. എന്നിട്ടും കഴിക്കാനെടുത്തിട്ട് വേണ്ടെന്ന് പറഞ്ഞു. ഇനി അത് കഴിക്കാന്‍ പാടില്ല, ഇത്രയും മതിയെന്ന് പറഞ്ഞു', ഷെഫ് പിള്ള കൂട്ടിച്ചേർത്തു.

Tags:    
News Summary - Chef Pillai Opens Up About Dulquer Salmaan's Food habit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.