ന്യൂഡൽഹി: തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ ട്വിറ്ററിലൂടെ താരം രോഗവിവരം പങ്കുവെക്കുകയായിരുന്നു.
'തെലുങ്ക് ചിത്രം ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിെൻറ ഭാഗമായി കോവിഡ് പരിശോധന നടത്തി. നിർഭാഗ്യവശാൽ കോവിഡ് പോസിറ്റീവായി' താരം ട്വീറ്റ് ചെയ്തു. തനിക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകുകയും പരിശോധനക്ക് വിധേയമാകുകയും ചെയ്യണം. അടുത്തുതന്നെ രോഗമുക്തി നേടിയ വിവരം പങ്കുവെക്കാമെന്നും അദ്ദേഹം അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായി ചിരഞ്ജീവി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും താരങ്ങളും മാസ്ക് ധരിക്കാതെ സംസാരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
സിനിമ മേഖലയിലെ നിരവധി പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ജനീലിയ ഡിസൂസ, മലൈക്ക അറോറ, അർജുൻ കപൂർ, തമന്ന, പൃഥിരാജ് തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.