ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വിവാഹിതനായി.അൻസു എൽസ വർഗീസ് ആണ് വധു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജോമോനാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. 'മൈ ഹോപ് ആന്‍ഡ് ഹോം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
‘ചാപ്പ കുരിശ്’ എന്ന സിനിമയിലൂടെയാണ് ജോമോൻ ടി. ജോൺ മലയാള ചലച്ചിത്ര രംഗത്ത് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ഒരു വടക്കൻ സെൽഫി, ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.
എന്ന് നിന്റെ മൊയ്‌ദീൻ, നീ-ന ചിത്രങ്ങളിലെ ഛായാഗ്രഹണത്തിന് സംസ്ഥാന പുരസ്‌കാരം നേടി. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു. 2014 ഫെബ്രുവരി 2നു നടി ആൻ ആഗസ്റ്റിനെ വിവാഹം കഴിച്ചിരുന്നെങ്കിലും 2020- ൽ വിവാഹമോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.