ഷാറൂഖ് ഖാന് 'കൊറോണ ധവാൻ' ചിത്രത്തിന്റെ സംവിധായകന്റെ കത്ത്...

ടൻ ഷാറൂഖ് ഖാനും സംവിധായകൻ ആറ്റ്ലിക്കും കൊറോണ ധവാൻ ചിത്രത്തിന്റെ സംവിധായകൻ സി.സിയുടെ കത്ത്. സെൻസർ ബോർഡിനെ പേടിക്കാതെ എങ്ങനെയാണ് ചിത്രത്തിന് ജവാൻ എന്ന് പേര് കിട്ടിയതെന്നാണ് സംവിധായകൻ ചോദിക്കുന്നത്. സെൻസർ ബോർഡിനെ പേടിച്ച് തങ്ങളുടെ ചിത്രത്തിന്റെ പേര് കൊറോണ ധവാൻ എന്നാക്കിയെന്നും കത്തിൽ പറയുന്നു. ആഗസ്റ്റ് 4 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം കുടുംബസമേതം കാണണമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

കൊറോണ ധവാൻ ചിത്രത്തിന്റെ സംവിധായകന്റെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 'ഇനി എങ്ങാനും ഷാരുഖ് ഖാൻ കണ്ടാലോ' എന്ന് കുറിച്ചുകൊണ്ടാണ് ഈ രസകരമായ കത്തിന്റെ വിഡിയോ സംവിധായകൻ സി.സി സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറാണ് കൊറോണ ധവാൻ.ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ മാറിമറിയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചന  സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

Full View


Tags:    
News Summary - Corona Dhavan Movie Director Nithin C C Aloor Funny letter To Actor Shah Rukh khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.