ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പാണ് ഗണേശ ചതുർഥി ആഘോഷിച്ച ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. സംഭവം അവിടെ കൊണ്ടൊന്നും നിന്നില്ല.
ഗണേശ ചതുർഥി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രം പങ്കുവെച്ച യുവനടി സാറാ അലി ഖാനെതിരെയും സൈബർ ആക്രമണം അരങ്ങേറി. 'ഗണപതി ബപ്പ മോറിയ' എന്ന അടിക്കുറിപ്പോടെ വ്യാഴാഴ്ച യുവനടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന് കീഴിലാണ് വിദ്വേഷ കമൻറുകളും ട്രോളുകളും നിറയുന്നത്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് മുൻ ഭാര്യ അമൃത സിങ്ങിലുണ്ടായ മകളാണ് സാറ. താരത്തിെൻറ മത വിശ്വാസം ചോദ്യം ചെയ്യുന്ന ചിലർ അവർ ഹിന്ദുവാണോ അതോ മുസ്ലിമാണോ എന്നും ചോദിക്കുന്നു.
എല്ലാ ആഘോഷ പരിപാടികളും കുടുംബത്തോടൊപ്പമാണ് സാറ കൊണ്ടാടുന്നത്. ഹോളി, ദീപാവലി, ഈദ് ആഘോഷ വേളകളിലെ ചിത്രങ്ങൾ അവർ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് ശേഷം ഷാറൂഖ് ഖാൻ നെറ്റിയിൽ ചുവന്ന കുറി തൊട്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. മുസ്ലിമായ ഒരാൾ ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നായിരുന്നു ഓൺലൈൻ മുഫ്തിമാരുടെ ഉപദേശം.
2018ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറിയത്. ശേഷം രൺവീർ സിങ്ങിനൊപ്പം സൂപ്പർ ഹിറ്റ് ചിത്രമായ സിംബയിൽ നായികയായി.
2020 വാലൈൻറൻസ് ദിനത്തിൽ പ്രദർശനത്തിനെത്തിയ 'ലവ് ആജ് കൽ' ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കാർത്തിക്ക് ആര്യനായിരുന്നു നായകൻ. വരുൺ ധവാനൊപ്പം അഭിനയിക്കുന്ന 'കൂലി നമ്പർ വൺ' റിലീസിനായി കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.