'ഫൈറ്ററി'ന് പി.വി സിന്ധുവിന്റെ റിവ്യൂ; പ്രതികരിച്ച് ദീപിക പദുകോൺ

 ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ജനുവരി 25 ന് തിയറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 225 കോടിയാണ് ഫൈറ്റർ ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. 126 കോടിയാണ് ഇന്ത്യയിലെ അഞ്ച് ദിവസത്തെ കളക്ഷൻ.

ഇപ്പോഴിതാ  ഫൈറ്റർ ടീമിനെ അഭിനന്ദിച്ച് ബാഡ്മിന്റൺ താരം പി.വി സിന്ധു  എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണം. ഉഗ്രൻ സിനിമയാണ് ഫൈറ്റർ എന്നാണ്  താരം  പറയുന്നത്. കൂടാതെ  താരങ്ങളായ ദീപിക പദുകോൺ, ഹൃത്വിക് റോഷൻ, അനിൽ കപൂർ എന്നിവരുടെ പ്രകടനത്തെയും പ്രശംസിക്കുന്നുണ്ട്.

ഇതിൽ ദീപിക പദുകോൺ പ്രതികരിച്ചിട്ടുണ്ട്. ലവ് ഇമോജിക്കൊപ്പം ഒരുപാട് സ്നേഹം എന്നാണ്  മറുപടി നൽകിയത്.


നടി ദീപിക പദുകോണിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പി.വി സിന്ധു.

എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപികയും എത്തിയിരിക്കുന്നത്. നടിയുടെ കരിയറിലെ ശക്തമായ ഒരു സ്ത്രീകഥാപാത്രമാണിത്.ഹൃത്വിക് റോഷൻ, ദീപിക പദുകോണ്‍ അനില്‍ കപൂര്‍ എന്നിവരെ കൂടാതെ കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ്  മറ്റുതാരങ്ങൾ. ഇവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്ന്  തിരക്കഥ ഒരിക്കിയ ഫൈറ്റർ നിർമിച്ചിരിക്കുന്നത്  വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 

Tags:    
News Summary - Deepika Padukone reacts to PV Sindhu's review of 'Fighter', take a look!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.