ചെന്നൈ: വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയിൽ ഹരജി നൽകി നടൻ ധനുഷും ഐശ്വര്യ രജനികാന്തും. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം - സെക്ഷൻ 13 പ്രകാരമാണ് ഹരജി സമർപിച്ചത്. തങ്ങളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഹരജിയിൻമേലുള്ള വാദംകേൾക്കൽ ഉടൻ നടക്കും.
2004ലാണ് സംവിധായകൻ കസ്തൂരി രാജയുടെ മകനായ നടൻ ധനുഷും രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യയും വിവാഹിതരായത്. 18 വർഷത്തിനുശേഷം 2022 ജനുവരി 17ന് സാമൂഹിക മാധ്യമങ്ങളിലൂടെ വേർപിരിയൽ വിവരമറിയിക്കുകയായിരുന്നു.
രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിനിടയിൽ തന്നെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. മാത്രമല്ല, പ്രമുഖർ ഇടപ്പെട്ട് ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.