രാം ചരണിന്റെ മകൾക്ക് സ്വർണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി

കഴിഞ്ഞ ജൂൺ 20 നാണ് നടൻ രാം ചരണിനും ഭാര്യ ഉപസാനക്കും മകൾ ജനിക്കുന്നത്. ആശംസയുമായി ഇന്ത്യൻ സിനിമാലോകവും ആരാധകരും എത്തിയിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിത രാം ചരൺ- ഉപാസന ദമ്പതികളുടെ കുഞ്ഞിന് സ്വർണ തൊട്ടിൽ സമ്മാനമായി നൽകിയിരിക്കുകയാണ്അംബാനി കുടുംബം. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് സ്വർണ തൊട്ടിലെന്നാണ് റിപ്പോർട്ട്. ബോളിവുഡ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്കുള്ളത്.

കുഞ്ഞ് ജനിച്ചതിന് പിന്നാലെ ആശംസകൾ നേർന്ന ആരാധകർക്ക് നന്ദി അറിയിച്ച് രാം ചരൺ എത്തിയിരുന്നു. 'ജൂണ്‍ 20-ാം തീയതി രാവിലെയാണ് കുഞ്ഞ്  പിറന്നത്. ഉപാസനയും കുഞ്ഞും സുഖമായി ഇരിക്കുന്നു. സുമന, ഉമ, ലത, ശുഭറെഡ്ഡി, അനിത ഇന്ദ്രസേന, തേജ്വി തുടങ്ങി എല്ലാ ഡോക്ടര്‍മാരോടും അപ്പോളോ ആശുപത്രിയിലെ എല്ലാ ജീവനക്കാരോടും  ഞാന്‍ നന്ദി പറയുന്നു.

ഞങ്ങള്‍ക്ക് വേണ്ടി പ്രാർഥിച്ച എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകണം. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും-' രാം ചരണ്‍ പറഞ്ഞു.

Tags:    
News Summary - Did Mukesh Ambani gift a golden cradle to Ram Charan and Upasana's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.