ബോളിവുഡ് താരം കാജേളിനൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നതായി നടൻ ദുൽഖർ സൽമാൻ. ഇ- ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാജോൾ തന്നിൽ എത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും അവർ ഹൃദയത്തിൽ നിന്നാണ് ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
'കാജോളിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഓരോ സിനിമയിലെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. അവര്‍ തന്റെ കഥാപത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന രീതിയും മനോഹരമാണ്. അവരുടെ എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാന്‍ സാധിക്കും. അവര്‍ ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ സിനിമ കാണുമ്പോള്‍ ആ കഥാപാത്രം കരയുന്നത് കണ്ടാല്‍ ശരിക്കും ആ കണ്ണുനീര്‍ യഥാർഥമാണെന്ന് തോന്നി പോവും. അത്രമാത്രം ആത്മാർഥതയോടെയാണ് അവർ അഭിനയിക്കുന്നത്'- ദുൽഖർ സൽമാൻ പറഞ്ഞു.
ലക്കി ഭാസ്കാറാണ് ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.