അവസാനം ഞാൻ വാപ്പച്ചിയെ മമ്മൂട്ടിയെന്ന് വിളിച്ചു; എയർപോർട്ട് സംഭവം പറഞ്ഞ് ദുൽഖർ

പിതാവ് മമ്മൂട്ടിയെ  ആദ്യമായി പേരെടുത്തു വിളിച്ചതിനെക്കുറിച്ച്  ദുൽഖർ സൽമാൻ. തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വാപ്പച്ചിയെയും ഉമ്മച്ചിയെയും പേരെടുത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്.

'ജീവിതത്തിൽ ഒരുപ്രവശ്യം മാത്രമേ ഞാൻ വാപ്പച്ചിയെ പേരെടുത്തു വിളിച്ചിട്ടുള്ളൂ. അത് എയർപോർട്ടിൽ വെച്ചാണ്. വാപ്പച്ചിയും ഉമ്മയും തമ്മിൽ കാര്യമായ എന്തോ സംസാരിക്കുകയാണ്. അപ്പോൾ ബോർഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന് ഞാൻ പറയുന്നുണ്ട്. എന്നാൽ അവർ അതൊന്നും കേൾക്കുന്നില്ല. മോളോടും ഭാര്യ അമാലിനോട് ഞാൻ പറഞ്ഞു. നമ്മൾ ഇനിയും താമസിച്ചാൽ അവർ ഗേറ്റ് അടക്കുമെന്നും. അവസാനം ‘മമ്മൂട്ടി, സുലു, നമുക്ക് പോണം’ എന്ന് ഞാൻ പറഞ്ഞു. എന്ത് എന്ന രീതിയിൽ വാപ്പച്ചി എന്നെ നോക്കി'- ദുൽഖർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖങ്ങളിൽ പിതാവ് മമ്മൂട്ടിയെക്കുറിച്ചും ബാല്യകാലത്തെ രസകരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ദുൽഖർ സംസാരിക്കാറുണ്ട്. വീട്ടിലെ രസകരമായ സംഭവങ്ങളും വെളിപ്പെടുത്താറുണ്ട്. എന്നാൽ  മെഗാസ്റ്റർ,  ദുൽഖറിനെക്കുറിച്ചോ മകന്റെ സിനിമകളെക്കുറിച്ചോ അധികം സംസാരിക്കാറില്ല.

കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സൽമാൻ ചിത്രം. അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, അനഖ സുരേന്ദ്രന്‍, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.

അതേസമയം വമ്പന്‍ പ്രൊജക്ടുകളാണ് ഇനി ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. സൂര്യയ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖർ അഭിനയിക്കുന്നുണ്ട്. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ, വെങ്കി അറ്റ്ലൂരിയുടെ ലക്കി ഭാസ്‌കര്‍ എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് പ്രൊജക്ടുകള്‍.

Tags:    
News Summary - Dulquer salmaan about calling mammootty by name for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.