ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമകൾ ചെയ്യാൻ കഴിയാതെ പോയിട്ടുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. കമ്മിറ്റ് ചെയ്ത ചിത്രങ്ങളെല്ലാം വൈകിയെന്നും ഈ പ്രശ്നങ്ങൾക്കിടയിലാണ് ലക്കി ഭാസ്കർ ചിത്രം പൂർത്തിയാക്കിയതെന്നും ദുൽഖർ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' ഇടവേളയില്ലാതെ സിനിമ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഒരു വര്‍ഷത്തോളം ഗ്യാപ് എടുക്കുന്നത്. അറിഞ്ഞുകൊണ്ടല്ല , ആരോഗ്യപ്രശ്നങ്ങൾ കാരണമാണ്.അതിനാലാണ് വിട്ടുനില്‍ക്കേണ്ടി വന്നത്. ഇതിനിടയില്‍ ചില സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നു. മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് വൈകി.ഈ പ്രശ്നങ്ങൾക്കിടയിലാണ് ലക്കി ഭാസ്കർ ചെയ്തു തീർക്കുന്നത്. ഞാന്‍ കാരണം തുടങ്ങിവെച്ച ഒരു പ്രൊജക്ട് മുടങ്ങരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സിനിമ ചെയ്തു തീർത്തത്.
ലക്കി ഭാസ്കർ ടീം അംഗങ്ങളിൽ നിന്ന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഈ സിനിമ ഇത്രയും വൈകാനുള്ള കാരണം ഞാനാണ്. ഇപ്പോള്‍ എല്ലാം ശരിയായി. വീണ്ടു സിനിമയില്‍ സജീവമാവുകയാണ്. കാന്താ എന്ന തമിഴ് സിനിമയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് ശേഷം മറ്റൊരു തെലുങ്ക് സിനിമയും പിന്നീട് ഒരു മലയാളസിനിമയും ചെയ്യണമെന്നാണ് വിചാരിക്കുന്നത്’ -ദുല്‍ഖര്‍ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
വെങ്കി അറ്റ്ലൂരിയാണ് ലക്കി ഭാസ്കർ സംവിധാനം ചെയ്യുന്നത്.തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രമെത്തുന്നത്.മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം നൽകുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.