നടി കങ്കണ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കരുതെന്ന് നടി ഇഷ ഡിയോൾ. കങ്കണ മികച്ച അഭിനേത്രിയാണെന്നും അതിനാൽ സിനിമയിൽ തന്നെ തുടരണമെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കങ്കണയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള അവതാരകന്റെ വാക്കുകളിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് തന്റെ നിലപാട് ഇഷ വ്യക്തമാക്കിയത്. കങ്കണ ഒരു മികച്ച അഭിനേത്രിയാണ്. 'തലൈവി' എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം കൂടിയാണ്. എന്റെ അമ്മയും അഭിനേത്രിയായിരുന്നു. ഇപ്പോൾ പൊതുപ്രവർത്തനത്തിൽ സജീവമാണ്. അതിന് ഇപ്പോൾ എന്താണ്. കങ്കണ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്- ഇഷ ഡിയോൾ പറഞ്ഞു.
സിനിമക്കപ്പുറം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കങ്കണ പങ്കുവെക്കാറുണ്ട്. രാജ്യത്തിന്റെ പേര് മാറ്റുന്നുവെന്ന ചര്‍ച്ചകളോടും താരം പ്രതികരിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കങ്കണ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയുടെ സ്ക്രീൻ ഷോർട്ടും പങ്കുവെച്ചിട്ടുണ്ട്. ‘ചിലര്‍ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അടിമ നാമത്തില്‍ നിന്ന് മോചിതനായി… ജയ് ഭാരത്’, എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.