അത്തരം പുരുഷന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഇഷ ഡിയോൾ

ണവും പ്രശസ്തിയുമല്ല നല്ല ബന്ധങ്ങളുടെ അടിസ്ഥാനമെന്ന് നടി ഇഷ ഡിയോൾ. ഒരുപോലെ ചിന്തിക്കുകയും പരസ്പരം മനസിലാക്കി ഒരുപോലെ മുന്നോട്ട് പോകുന്നതുമാണ് നല്ല ബന്ധങ്ങളെന്ന് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ കാഴ്ചപ്പാടിൽ റിലേഷൻഷിപ്പിൽ പാടില്ലാത്തത് എന്താണ് എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.

'ഓരേ ഫ്രീക്വൻസിയിലുള്ള ആളുകളോട് മാത്രമേ അടുപ്പം തോന്നുകയുള്ളൂ. അല്ലാത്ത ഒരാളുമായി നമുക്ക് അടുക്കാൻ കഴിയില്ല. നിങ്ങളുടെ അതേ വൈബ്രേഷനുള്ള ഒരു വ്യക്തിയിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുകയോ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയോ വേണം. ഞാൻ സാമ്പത്തിക കാര്യമല്ല പറയുന്നത്. ഇരുവരുടെയും ജീവിത രീതികൾ തമ്മിൽ പൊരുത്തപ്പെടണം. അതൊരു വലിയ കാര്യമാണ്.വീട്ടിൽ ഇരിക്കാനും മറ്റൊരാൾ പുറത്തുപോകാനും ആഗ്രഹിക്കുന്നുവെങ്കിൽ, അത് നടക്കില്ല. അതുപോലെ മറ്റു സ്ത്രീകളെ ദുരുദേശത്തോടെ സമീപിക്കുന്നതും ഒരു റിലേഷനിലെ  മോശമായ കാര്യമാണ്. അത്തരത്തിലുള്ള പുരുഷന്മാരെ സ്ത്രീകൾ സൂക്ഷിക്കണം.

ആരുമായും നല്ല ബന്ധം പുലർത്തുന്നതിന് സൗഹൃദമാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു.ഒരാളെ സന്തോഷിപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥനല്ല. എന്റെ സ്വകാര്യ ഇടം, എന്റെ സ്വപ്ന ലോകം എന്നിവ ഞാൻ ശരിക്കും ആസ്വദിക്കുന്നു. ഒറ്റക്ക് സമയം ചെലവഴിക്കാൻ എനിക്ക് ഇഷ്ടമാണ്.എനിക്ക് ദിവസം മുഴുവൻ എന്നെത്തന്നെ രസിപ്പിക്കാൻ കഴിയും. ഞങ്ങളെപ്പോലുള്ളവർക്ക് അതിനുള്ള ഇടം നൽകണം'- ഇഷ ഡിയോൾ അഭിമുഖത്തിൽ പറഞ്ഞു.

2012 ലായിരുന്നു ഇഷ ഡിയോളിന്റെയും ഭരത് തക്താനിയുടെയും വിവാഹം. 11 വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു,ഒരു ദേശീയ മാധ്യമത്തോടാണ് ഇവർ വിവാഹമോചന വിവരം വെളിപ്പെടുത്തിയത്. ‘‘ഞങ്ങൾ പരസ്പരം സൗഹൃദപരമായി പിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിൽ മാറ്റം സംഭവിക്കുമ്പോൾ, ഞങ്ങളുടെ രണ്ടു കുട്ടികളുടെ ജീവിതവും ക്ഷേമവും ഞങ്ങൾക്കു പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ – ദേശീയ മാധ്യമത്തിൽ ഇവരുടേതായി വന്ന പ്രസ്താവന ഇങ്ങനെ. രാധ്യാ, മിരായ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Tags:    
News Summary - Esha Deol talks about relationship red flags after divorce, warns women to beware of men with a ‘roving eye’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.