ബോളിവുഡിൽ നായകനാവാനൊരുങ്ങുകയാണ് നടൻ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ. പിതാവിന്റെ പാത പിന്തുടർന്നാണ് താരപുത്രൻ ബിഗ് സ്ക്രീനിൽ എത്തുന്നത്. മകൻ ബോളിവുഡിൽ എത്തുമ്പോൾ നടൻ ആമിർ ഖാന്റെ അവസ്ഥയാണ് തനിക്കുമെന്ന് രസകരമായി പറയുകയാണ് സെയ്ഫ് അലിഖാൻ. കപിൽ ശർമയുടെ ദ് ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.
ആമിർ അതിഥിയായി എത്തിയ ഒരു എപ്പിസോഡിൽ താൻ പറയുന്നത് മക്കൾ കേൾക്കാറില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇബ്രാഹിം സിനിമയിലെത്തുകയാണ്, താങ്കളുടെ വാക്കുകൾ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം.അദ്ദേഹം ആമിർ ഖാനെ ശ്രദ്ധിക്കണമെന്ന് ഞാൻ കരുതുന്നു'- എന്നായിരുന്നു സെയ്ഫിന്റെ മറുപടി. ദേവര സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് സെയ്ഫ് കപിൽ ശർമ ഷോയിലെത്തിയത്.
'എന്റെ മക്കള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാറില്ല. നമ്മള്‍ നമ്മുടെ മാതാപിതാക്കളെ അനുസരിക്കുമായിരുന്നു. അന്ന് നമ്മുടെ മക്കള്‍ നമ്മളെ അനുസരിക്കുമെന്നാണ് കരുതിയത്. പക്ഷേ അത് മാറി. അവര്‍ നമ്മളെ കേൾക്കാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കളോട് വഴക്കിടുമായിരുന്നു. ഇത് തന്നെയാണ് ഇന്ന് നമ്മുടെ മക്കളും നമ്മളോട് ചെയ്യുന്നത്.
ജാക്കി ഷ്രോഫ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ മകന്‍ ടൈഗര്‍ ഷ്രോഫ് സിനിമയിലേക്ക് ചുവടുവെക്കാൻ നേരത്ത് ജഗ്ഗു എന്നോട് പറഞ്ഞു, നീ അവനെ ഒന്ന് കണ്ട് സംസാരിക്കണമെന്ന്. ഇൻഡസ്ട്രിയിലെ നിരവധി പേരാണ് അവരുടെ മക്കളെ കാണണം എന്ന് എന്നോട് പറയുന്നത്. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചാല്‍ അവര്‍ എന്തെങ്കിലും പഠിക്കും എന്നാണ് അവര്‍ പറയുക. പക്ഷേ എന്റെ കുട്ടികള്‍ക്ക് ഒരു താല്‍പര്യവുമില്ല. ഞാൻ പറയുന്നത് ഒന്നും കേൾക്കാറില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പപ്പ എന്ന് പറഞ്ഞ് തടയും'- എന്നാണ് അമിർ ഖാൻ അന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.