തൊണ്ണൂറുകളിൽ ഏറ്റവുമധികം സ്ത്രീ ആരാധകരുണ്ടായിരുന്ന ബോളിവുഡ് താരമായിരുന്നു ഗോവിന്ദ. എന്നാൽ ഇതു കുടുംബജീവിതത്തെ ബാധിച്ചിരുന്നില്ലെന്ന് പറയുകയാണ് ഗോവിന്ദയുടെ ഭാര്യ സുനിത. ഒരു നായകന്‍റെ ഭാര്യ തങ്ങളുടെ ദാമ്പത്യം നിലനിർത്താൻ ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നും ഗോവിന്ദ എത്തുന്ന പരിപാടികളിൽ അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ട് സ്ത്രീകൾ തളർന്നു വീഴുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നും സുനിത അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരു നായകന്റെ ഭാര്യക്ക് കല്ലിന്റെ ഹൃദയം ഉണ്ടായിരിക്കണം.അല്ലെങ്കിൽ നിങ്ങൾ ഒരു സിനിമാ താരത്തെ വിവാഹം കഴിക്കരുത്. ഭർത്താവിനോടുള്ള സ്ത്രീകളുടെ ആരാധന എന്നെ അലോസരപ്പെടുത്തിയിട്ടില്ല. നമുക്ക് സ്വയമൊരു ആത്മവിശ്വാസം വേണം. അദ്ദേഹം ഒരു മനുഷ്യനാണ്. അല്ലാതെ പശുവല്ല. സിനിമ ചിത്രീകരണങ്ങൾക്ക് ശേഷം എല്ലാ ദിവസവും രാത്രി കൃത്യമായി വീട്ടിലെത്തുമായിരുന്നു-'- സുനിത പറഞ്ഞു.
1987-ൽ ആണ് ഗോവിന്ദയും ഭാര്യ സുനിതയും വിവാഹിതരായത്. ഏകദേശം രണ്ട് വർഷത്തോളം തങ്ങളുടെ വിവാഹം രഹസ്യമാക്കി വെച്ചു.ഗോവിന്ദ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.