ചെന്നൈ: സിനിമയിൽ അവസരം ലഭിക്കാൻ നടിമാർ സിനിമ ക്രൂവിലുള്ളവരുമായി അഡ്ജസ്റ്റ് ചെയ്തു എന്ന ഡോ. കാന്തരാജിന്‍റെ പരാമർശത്തിനെതിരെ പരാതി നൽകി നടി രോഹിണി. തമിഴ് താര സംഘടന നടികർ സംഘത്തിന്‍റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി (ഐ.സി) അധ്യക്ഷയായ നടി രോഹിണി പൊലീസിലാണ് പരാതി നൽകിയത്.
രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയാറുള്ള കാന്തരാജിന്‍റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നേരത്തെയും വിവാദമായിട്ടുണ്ട്. ഇത്തവണ, കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സംസാരിക്കവെ പല നടിമാരുടെയും പേരെടുത്ത് പറഞ്ഞ് മോശമായി ചിത്രീകരിക്കുകയായിരുന്നു. കേരളത്തിലെ സിനിമ മേഖലയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പരാമർശം.
ഒന്നിലധികം യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കാന്തരാജ് നടത്തിയ പരാമർശങ്ങൾ നിന്ദ്യമാണെന്നും വിഡിയോ നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് രോഹിണി നൽകിയ പരാതി സൈബർ ക്രൈം യൂനിറ്റിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.