ബംഗളൂരു: പ്രശസ്ത കന്നഡ നടൻ സത്യജിത് അന്തരിച്ചു. 72 വയസായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സമീപകാലത്തായി ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്നാണ് നഗരത്തിലെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻനിര നായകൻമാരോടൊപ്പം 650 ലേറെ ചിത്രങ്ങളിൽ വേഷമിട്ടാണ് സാൻഡൽവുഡിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചത്. പ്രിയങ്ക ഉപേന്ദ്രയുടെ സെക്കൻഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം.
വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെത്തുന്നതിന് മുമ്പ് കെ.എസ്.ആർ.ടി.സി യിൽ ഡ്രൈവർ ആയിരുന്നു. ബോളിവുഡിൽ നാനാ പടേക്കറിെൻറ ആങ്കുഷിൽ വില്ലൻ വേഷം ചെയ്തിട്ടുണ്ട്. പുത്നാൻജ, ശിവ മെച്ചി ഡ കണ്ണപ്പ, ചൈത്രഡ പ്രേമാഞ്ജലി, ആപത് മിത്ര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.
സാമ്പത്തികമായ വിഷയങ്ങളുമായി ബന്ധപ്പെട് സത്യജിത്തിനെതിരെ സ്വന്തം മകൾ തന്നെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.