മോഹൻലാലിന്റെ മറ്റൊരു ഹിറ്റ് ചിത്രവുമായി ചിരഞ്ജീവി! റീമേക്കിങ് അവസാനിപ്പിക്കാൻ ആരാധകർ, വിമർശനം

തെന്നിന്ത്യൻ താരം ചിരഞ്ജീവിക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. മലയാള ചിത്രം ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള വാർത്തകൾ വന്നതോടെയാണ് നടനെതിരെ വിമർശനം ഉയർന്നത്. റീമേക്കുകളുടെ പിന്നാലെയാണ് നടനെന്നും മികച്ച കഥയുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ചിരഞ്ജീവിക്ക് അറിയില്ലെന്നും ആരാധകർ പറയുന്നു.

സിനിമയുടെ കഥയെക്കാൾ പണത്തിനാണ് നടൻ പ്രാധാന്യം നൽകുന്നതെന്നും കൂടുതൽ മോഹൻലാൽ ചിത്രങ്ങളിലൂടെയാണ് നടൻ വിജയങ്ങൾ നേടുന്നതെന്നും ആരാധകരുടെ പ്രതികരണത്തെ ഉദ്ധരിച്ച് പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇനിയെങ്കിലും മറ്റുള്ള ഭാഷകളിലെ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പറയുന്നതിനോടൊപ്പം, താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ എന്നിവരെ കണ്ടു പഠിക്കണമെന്നും ആരാധകർ പറയുന്നു.   അവരുടെ സിനിമകൾ എപ്പോഴും വിജയിക്കുന്നില്ലെങ്കിലും വീണ്ടും റിസ്ക്ക് എടുക്കാൻ താരങ്ങൾ  തയാറാവുന്നെന്നും  ആരാധകർ ചൂണ്ടിക്കാട്ടുന്നു.

വാൾട്ടയർ വീരയ്യയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിരഞ്ജീവിയുടെ ചിത്രം. ഇത് വൻ വിജയമായിരുന്നു. ഭോല ശങ്കറാണ് റിലീസിനൊരുങ്ങുന്ന സിനിമ. തമിഴ് താരം അജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ വേതാളത്തിന്റെ തെലുങ്ക് പതിപ്പാണിത്. മോഹൻലാൽ ചിത്രം ലൂസിഫറും നടൻ റീമേക്ക് ചെയ്തിരുന്നു. ഗോഡ്ഫാദർ എന്ന പേരിൽ പുറത്ത് ഇറങ്ങിയ ചിത്രം സാമ്പത്തിക  വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രവുമായി നടൻ എത്തുന്നത്.

എന്നാൽ ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്കിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. മോഹൻ ലാൽ, മീന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഹോട്ട്സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്. മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Tags:    
News Summary - Fans are not happy as Chiranjeevi is only interested in money, stop Remaking Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT