സന ഖാൻ വിവാഹിതയായി; വരൻ ഗുജറാത്ത് സ്വദേശി

മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ വിവാഹിതയായതായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സന അനസിനൊപ്പം പടികൾ ഇറങ്ങി വരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതും വീഡിയോകളില്‍ കാണാം.


കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തി​െൻറ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്​ടാവി​െൻറ കൽപനകൾ അനുസരിച്ചുമായിരിക്കും ത​െൻറ പുതിയ ജീവിതമെന്ന്​ സന വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതി​െൻറ യഥാർഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്ന്​ സന പറഞ്ഞിരുന്നു.

ഹിന്ദി, തമിഴ്​, തെലുങ്ക്​ സിനിമകളിൽ വേഷമിട്ട സന ​ൈക്ലമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം. ടെലിവിഷൻ ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.