പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് കൃത്രിമം കാണിച്ച്; 22 വർഷങ്ങൾക്ക് ശേഷം സഹമത്സരാർഥിയുടെ വെളിപ്പെടുത്തൽ

ടി പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെയെന്ന് സഹമത്സരാർഥി ലെയ് ലാനി മാക്കോണി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. മത്സരത്തിൽ കൃത്രിമം കാണിച്ചുവെന്നും വിധി കർത്താക്കൾക്ക് പ്രിയങ്ക‍യോട് പ്രത്യേക താൽപര്യം ഉണ്ടായിരുന്നെന്നും 22 വർഷങ്ങൾക്ക് ശേഷം ലെയ് ലാനി വെളിപ്പെടുത്തി. മത്സരത്തിൽ നടി സൗഹൃദം മുതലെടുത്തുവെന്നും  ആരോപിച്ചു.

1999 ലും 2000 ലും ഇന്ത്യക്ക് ലോകസുന്ദരി പട്ടം കിട്ടാൻ കാരണം പേജന്റിന്റെ സ്പോൺസർമാരിലൊരാൾ ഇന്ത്യയിൽ നിന്നായത് കൊണ്ടാണെന്നും ലെയ് ലാനി പറയുന്നു.  മത്സരത്തിൽ പ്രിയങ്കക്ക് മാത്രം  മികച്ച വസ്ത്രങ്ങൾ നൽകി. കൂടാതെ ഭക്ഷണവും മറ്റും മുറിയിൽ എത്തിച്ചു കൊടുത്തു.

ബ്രിട്ടീഷ് രാജകുമാരി  മേഗൻ മെർക്കിളിന്റെ സൗഹൃദവും ഗുണം ചെയ്തു. മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങൾ അന്നത്തെ പത്രങ്ങളിൽ വന്നിരുന്നു. സ്വിംസ്യൂട്ട് റൗണ്ടിൽ പ്രിയങ്കക്ക് മാത്രം വസ്ത്രധാരണത്തിൽ അനുകൂല്യങ്ങൾ ലഭിച്ചവെന്നും ലെയ് ലാനി കൂട്ടിച്ചേർത്തു.

2000ലാണ് പ്രിയങ്കക്ക് ലോകസുന്ദരി പട്ടം ലഭിച്ചത്.

Tags:    
News Summary - former Miss Barbados Reveals Priyanka Chopra's Miss World Title Win Was Rigged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.