'ഗില' തിയറ്ററുകളിലെത്തിച്ചത് ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് -മനു ജി. കൃഷ്ണ

ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് തന്റെ ആദ്യ ചിത്രം 'ഗില' തിയേറ്ററുകളിൽ എത്തിച്ചതെന്ന് സംവിധായകൻ മനു ജി. കൃഷ്ണ. കഴിഞ്ഞ ദിവസം സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമപ്പെടുന്ന സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗില എന്നാൽ വിഷമുള്ള ഇഴ ജന്തുവാണ്. അവയുടെ ഒരു സാങ്കൽപിക ഐലൻഡിലാണ് കഥ നടക്കുന്നത്. കൈലാഷ്, ഇന്ദ്രൻസ്, അനഘ മരിയ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ സിനിമയുടെ കഥയും തിരക്കഥയും ഒപ്പം ഗാനങ്ങൾ ഒരുക്കിയതും മനു തന്നെയാണ്.

ആരും മോശമെന്ന് പറയാത്ത സിനിമ എന്നതായിരുന്നു 'ഗില'യെ കുറിച്ചുള്ള പ്രതീക്ഷയെന്നും റിലീസിന് ശേഷം ആ പ്രതീക്ഷ ശരി വെക്കുന്ന തരത്തിലെ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും മനു പറയുന്നു.

ദുബൈയിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന മനു ജി. കൃഷ്ണ നേരത്തെ തന്നെ സംഗീത സംവിധാനത്തിലൂടെയും ഗാന രചനയിലൂടെയും ശ്രദ്ധ നേടിയിരുന്നു. 

Tags:    
News Summary - Gila Island director manu G krishnan talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.