മമ്മൂട്ടി ചിത്രം 'കാതൽ ദ കോറി'നെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു മനുഷ്യനെ സ്വയം സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്ന മുദ്രവാക്യമാണ് കാതൽ എന്നാണ് ഹൻസൽ മെഹ്ത എക്സിൽ കുറിച്ചത്.
'കാതൽ ദ കോർ, സ്വയം സ്നേഹിക്കാനുള്ള വളരെ സ്‌നേഹപൂർവ്വവുമായ ഒരു മുദ്രാവാക്യമാണ്. മമ്മൂട്ടി തന്റെ ബൃഹത്തായ സിനിമ ജീവിതത്തിൽ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു. മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ജ്യോതിക, അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും അവതരിപ്പിച്ചിട്ടുണ്ട് . ഇനിയും ഒരുപാട് കാര്യങ്ങൾ അവർക്ക് ചെയ്യാനുണ്ട്. കലയുടെ മഹത്തായ സമന്വയമാണ് കാതൽ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്-ഹൻസൽ മെഹ്ത എക്സിൽ കുറിച്ചു.
തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ കാതൽ ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മാത്യുവിന്റെ ഭാര്യ ഓമനയായിട്ടാണ് ജ്യോതിക എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.