നടി അനുഷ്ക ശർമയെ വിവാഹം കഴിച്ചതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് വിരാട് കോഹ്‌ലി. അനുഷ്കയിൽ നിന്നാണ് സത്യത്തിനൊപ്പം നിൽക്കാനും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാനും പഠിച്ചതെന്ന് കോഹ്ലി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ കുടുംബത്തെ ഒന്നിപ്പിച്ച് നിർത്താനും കാര്യങ്ങൾ കൈകാര്യം ചെയ്യാനും നടിക്ക് പ്രത്യേകം കഴിവാണെന്നും താരം കൂട്ടിച്ചേർത്തു.
'നമ്മളെ മറ്റാരും കേൾക്കാനോ വിശ്വസിക്കാനോ തയാറാകാത്ത സാഹചര്യത്തിൽ പോലും സത്യത്തിനൊപ്പം നില്‍ക്കാനും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കാനും ഞാന്‍ പഠിച്ചത് അനുഷ്‌കയില്‍ നിന്നാണ്. നമ്മൾ സത്യത്തിനൊപ്പം നിൽക്കുകയാണെങ്കിൽ പിന്നീട് അതിനെയോർത്ത് വിഷമിക്കേണ്ടതില്ല. കാരണം സത്യത്തിന് മുന്നില്‍ പുതിയൊരു വഴി തുറന്ന് കിട്ടും', വിരാട് കോഹ്ലി ഒരു അഭിമുഖത്തിൽ പറഞ്ഞു.
'മകൾ ജനിച്ചതിന് ശേഷം എല്ലാം കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് അനുഷ്കയാണ്. കുടുംബത്തെ ഒന്നിപ്പിച്ച് നിർത്താനും മറ്റു കാര്യങ്ങൾ നോക്കാനും അനുഷ്കക്ക് പ്രത്യേകം കഴിവാണ്. അമ്മയാവാന്‍ ഒരുങ്ങുന്നതിനിടയില്‍ അവള്‍ ഒരു സിനിമ പൂർത്തിയാക്കിയത്. ജീവിതപങ്കാളി അമ്മയാകുമ്പോഴാണ് ആ ശക്തി തിരിച്ചറിയുന്നതും മനസിലാക്കുന്നതും'- കോഹ്‌ലി കൂട്ടിച്ചേർത്തു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും 2017 ൽ വിവാഹിതരാവുന്നത്. വാമിക എന്നൊരു മകളുണ്ട് ഇവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.