തമിഴ് സിനിമയിലൂടെയാണ് ഹേമമാലിനി സിനിമയിൽ ചുവടുവെച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ബോളിവുഡ് ചിത്രങ്ങളിലൂടെയാണ്. 1968ൽ സപ്നോ കാ സൗദാഗർ എന്ന രാജ് കപൂർചിത്രത്തിലൂടെയാണ് ഹേമമാലിനി ഹിന്ദി സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡിന്റെ സ്ഥിരമുഖമായി മാറുകയായിരുന്നു. അന്നത്തെ മുൻനിരനായകന്മാർക്കൊപ്പം തിളങ്ങാൻ നടിക്കായി.
ഇപ്പോഴിതാ ആദ്യചിത്രത്തിൽ നാൽപ്പതുകാരനായ രാജ് കപൂറിനോടൊപ്പമുള്ള റൊമാന്റിക് രംഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഹേമമാലിനി. നടനോടൊപ്പം പ്രണയരംഗങ്ങൾ ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി പറയുന്നത്. അമ്മയായിരുന്നു അന്ന് സിനിമാക്കാര്യങ്ങളൊക്കെ നോക്കിയിരുന്നതെന്നും താരം അടുത്തിടെ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വന്നത്. അതിനാൽ തന്നെ ആദ്യ ചിത്രത്തിൽ നടൻ രാജ് കപൂറിനോടൊപ്പമുള്ള പ്രണയരംഗങ്ങൾ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു- ഹേമമാലിനി പറഞ്ഞു.
രാജ് കപൂറിനെ ഒരു അഭിനേതാവായി മാത്രമാണ് ഞാൻ കണ്ടത്. അദ്ദേഹം ആ കഥാപാത്രത്തിന് അനുയോജ്യനായിരുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രാജ് കപൂറിനോടൊപ്പം പ്രണയരംഗങ്ങൾ ചെയ്യാൻ ഞാൻ ഭയപ്പെട്ടിരുന്നു. അദ്ദേഹത്തിനോട് അഭിനയിക്കാൻ ബുദ്ധിമുട്ടാണ്. സിനിമയിലുടനീളം സംവിധായകൻ മഹേഷ് കൗൾ തന്നെ സഹായിച്ചിരുന്നു- ഹേമമാലിനി ആദ്യ ചിത്രത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.