നടൻ ധർമേന്ദ്രയുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് നടി ഹേമമാലിനി. എല്ലാ സ്ത്രീകൾക്കും ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബമായി ജീവിക്കണമെന്നാണ് ആഗ്രഹം എന്നാൽ തന്റെത് എവിടെയോ വെച്ച് വഴി തെറ്റിപ്പോയെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അതിൽ നിരാശയില്ലെന്നും മക്കളോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. രണ്ടു വീടുകളിൽ താമസിക്കുന്നുണ്ടെങ്കിലും ധർമേന്ദ്ര എപ്പോഴും തങ്ങൾക്ക് ഒപ്പമുണ്ടെന്നും താരം വ്യക്തമാക്കി.
'ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അത് സംഭവിച്ചു പോകുന്നത്. അതിനെ നമ്മൾ അംഗീകരിക്കണം. എല്ലാ സ്ത്രീകളും തന്റെ ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബമായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് എവിടെയോ അത് കൈമോശം വന്നു. അതിൽ എനിക്ക് സങ്കടമോ വിഷമമോയില്ല. എന്നിൽ ഞാൻ സന്തോഷവതിയാണ്. എനിക്ക് എന്റെ രണ്ട് കുട്ടികളുണ്ട്, ഞാൻ അവരെ നന്നായി വളർത്തി- ഹേമമാലിനി പറഞ്ഞു.
മക്കൾക്കൊപ്പം എന്നും ധർമേന്ദ്ര കൂടെയുണ്ടായിരുന്നു. അതിന് അദ്ദേഹത്തിനോട് നന്ദിയുണ്ട്- ഹേമമാലിനി കൂട്ടിച്ചേർത്തു.
1980 ലാണ് ഹേമമാലിനിയും ധർമേന്ദ്രയും വിവാഹിതരാവുന്നത്. ആ സമയത്ത് പ്രകാശ് കൗറുമായി നടൻ വിവാഹിതനായിരുന്നു. സണ്ണി ഡിയോൾ, ബോബി ഡിയോൾ, അജീത, വിജേത എന്നിങ്ങനെ നാല് മക്കളുണ്ട്. ഹേമമാലിനി -ധർമേന്ദ്ര ദമ്പതികൾക്ക് ഇഷ, അഹാന എന്നിങ്ങനെ രണ്ടു മക്കളുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.