ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹമോചനം ബോളിവുഡിൽ ചൂടേറിയ ചർച്ചയാവുകയാണ്. താരങ്ങൾ വേർപിരിയുന്നുതായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കഴിഞ്ഞ ദിവസം 'ഇന്ത്യയിൽ വർധിച്ചു വരുന്ന വിവാഹമോചനത്തെക്കുറിച്ചുള്ള' ലേഖനത്തിന് അഭിഷേക് ലൈക്ക് അടിച്ചതോടെ ആരാധകർക്കിടയിൽ താരങ്ങളുടെ വിവാഹമോചനം വീണ്ടും ചർച്ചയായി.‘വെന്‍ ലവ് സ്റ്റോപ്‌സ് ഈസി’ എന്ന കാപ്ഷനോടെ ഹീന കന്ദേല്‍വല്‍ എഴുതിയ പോസ്റ്റിനാണ് അഭിഷേക് ലൈക്ക് ചെയ്തത്.
താരദമ്പകതികളുടെ വേർപിരിയലിനെക്കുറിച്ച് ആരാധകരുടെ ഇടയിൽ വൻ ചർച്ച നടക്കുമ്പോൾ ഐശ്വര്യയെക്കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയയിൽ ഇടംപിടിക്കുകയാണ് . ഭാര്യയിൽ നിന്ന് പഠിച്ച നല്ല പാഠങ്ങളെ കുറിച്ചാണ് അഭിഷേക് പറഞ്ഞത്. കുടുംബത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ഐശ്വര്യയെന്നാണ് അഭിഷേക് പറയുന്നത്.
ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുന്ന ആളാണ് ഞാൻ. ഐശ്വര്യ എനിക്ക് ആത്മവിശ്വാസവും പിന്തുണയുമേകി ഒപ്പം നിർക്കാറുണ്ട്.കോവിഡ് ഭേദമായതിന് ശേഷം ഏകദേശം ഒരു മാസത്തെ വിശ്രമത്തിന് ശേഷമാണ് ആശുപത്രി വിട്ടത്.ആ സമയത്ത് ജോലിക്ക് പോകാൻ കഴിയാതെ വീട്ടിലിരിക്കേണ്ടി വന്നു. ഇതു എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഈ സമയത്ത് ഐശ്വര്യയായിരുന്നു എനിക്ക് മാനസിക പിന്തുണ നൽകിയത്.' നിങ്ങൾക്ക് വളരെ മികച്ച ഒരു കുടുംബമുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?' എന്നാണ് ഐശ്വര്യ എന്നോട് പറഞ്ഞത്. പണമല്ല സന്തോഷകരമായ കുടുംബമാണ് പ്രധാനമെന്ന് ഐശ്വര്യ എനിക്ക് ബോധ്യപ്പെടുത്തി തന്നു'- അഭിഷേക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മറ്റൊരു അഭിമുഖത്തിൽ സാധാരണ എല്ലാവരെയും പോലെ തങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ടെന്നെന്ന് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു.'സാധാരണ ദമ്പതിമാരെ പോലെ ഞങ്ങൾക്കിടയിലും വഴക്കുകൾ നടക്കാറുണ്ട്. എന്നാൽ, അതൊന്നും അത്ര ഗൗരവമുള്ളതല്ല. ആരോഗ്യപരമായ തർക്കങ്ങളാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അല്ലാത്തപക്ഷം ഇത് ശരിക്കും വിരസമായിരിക്കും. ഒരു ദിവസം മാത്രമാണ് ഞങ്ങളുടെ വഴക്കിന്റെ ദൈർഘ്യം. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കും. പലപ്പോഴും ഞാനാണ് പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കുന്നത്'.
'കിങ്' ആണ് അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. ഷാറൂഖ് ഖാന്റെ വില്ലനായിട്ടാണ് അഭിഷേക് എത്തുന്നത്. സുഹാന ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.