ബലം പ്രയോഗിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് ചൂടായി നടൻ ഹൃത്വിക് റോഷൻ. ആലിയ ഭട്ടും രൺബീർ കപൂറും കേന്ദ്രവേഷത്തിലെത്തിയ 'ബ്രഹ്മാസ്ത്ര' സിനിമ കണ്ട് മുംബൈയിലെ തിയറ്ററിൽ നിന്ന് മടങ്ങുകയായിരുന്നു താരം. ഹൃത്വിക്കിനൊപ്പം മക്കളായ ഹൃഹാൻ റോഷൻ, ഹൃദ്ദാൻ റോഷൻ എന്നിവരും ഉണ്ടായിരുന്നു. ഹൃത്വിക് റോഷൻ ആരാധകനോട് ദേഷ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം പ്രചരിച്ചിട്ടുണ്ട്.
മക്കളോടൊത്ത് കാറിന് സമീപത്തേക്ക് താരം വരുന്നതും ഒരാൾ സെക്യൂരിറ്റി ഗാർഡുകളെ മറികടന്നെത്തി ഹൃത്വിക്കിനൊപ്പം ബലം പ്രയോഗിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും കാണാം. തുടർന്ന് ആരാധകന്‍റെ പ്രവർത്തിയിൽ അസ്വസ്ഥനായ താരം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും വിഡിയോവിലുണ്ട്.
നേരത്തെ, ഷാരൂഖാനും സമാന സംഭവം നേരിടേണ്ടി വന്നിരുന്നു. മക്കളായ അബ്രാമിനും ആര്യനുമൊപ്പം എയർപോർട്ടിൽ നിന്ന് പുറത്ത് കടക്കവെ, ഒരു ആരാധകൻ ഷാരൂഖാനെ സെൽഫി എടുക്കുന്നതിനായി കടന്നു പിടിക്കുകയായിരുന്നു. എന്നാൽ വേഗം തന്നെ മകൻ ആര്യൻ ഇടപെട്ട് ഷാരൂഖ് ഖാനെ എയർപോർട്ടിന് പുറത്തേക്ക് കൊണ്ടു പോയി.
വിക്രം വേദയാണ് ഹൃത്വിക് റോഷന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സെയ്ഫ് അലി ഖാനൊപ്പമാണ് ഹൃത്വിക് സിനിമയിൽ എത്തുന്നത്. ചിത്രം സെപ്തംബർ 30ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.