സിനിമ ഷൂട്ടിങ്ങിന് പോകാൻ മെട്രോ! ഹൃത്വിക് റോഷനെ അഭിനന്ദിച്ച് ആരാധകർ...

 മുംബൈ മെട്രോയിൽ ആരാധാകർക്കൊപ്പം  യാത്ര ചെയ്ത് നടൻ ഹൃത്വിക് റോഷൻ. പുതിയ ചിത്രമായ ഫൈറ്ററിന്റെ ലൊക്കേഷനിലേക്ക് പോകാനാണ് നടൻ മെട്രോ തെരഞ്ഞെടുത്തത്. ഹൃത്വിക് തന്നെയാണ് തന്റെ മെട്രോ യാത്രാവിശേഷം ആരാധകരുമായി പങ്കുവെച്ചത്. 

ഇന്ന് ജോലിക്കു പോകാനായി മെട്രോ പിടിച്ചു. സ്‌നേഹമുള്ള കുറച്ചുപേരെ കാണാന്‍ പറ്റി. അവര്‍ എനിക്ക് നല്‍കിയ സ്‌നേഹം നിങ്ങളുമായി പങ്കുവെക്കുന്നു. ഈ അനുഭവം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ചൂടിനേയും ട്രാഫിക്കിനേയും തോല്‍പ്പിച്ചു. കൂടാതെ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യാനുള്ള എന്റെ നടുവും രക്ഷപ്പെട്ടു- ഹൃത്വിക് റോഷന്‍ ചിത്രത്തിനൊപ്പം കുറിച്ചു.

കറുത്ത ടി ഷര്‍ട്ടും തൊപ്പിയും ധരിച്ച് കാഷ്യല്‍ ലുക്കിലാണ് താരം എത്തിയത്. നടനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ആരാധകർ മാത്രമല്ല സഹതാരങ്ങളും സുഹൃത്തുക്കളും താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.


Tags:    
News Summary - Hrithik Roshan takes metro ride to avoid Mumbai traffic.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.