സംവിധായകൻ ഹരിഹരനൊപ്പമുള്ള വിഡിയോ പങ്കുവച്ച് നടനും അനുകരണ കലാകാരനുമായ നാദിർഷ. വിഡിയോയിൽ നാദിർഷായെ അഭിനന്ദിക്കുന്ന ഹരിഹരനെയാണ് കാണുന്നത്. 'ഇതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു അവാർഡും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നാണ് നാദിർഷ വിഡിയോക്ക് കാപ്ഷനായി കുറിച്ചത്.
'ഇന്നലെ 'കേരളാ വിഷൻ അവാർഡ് ദാന'ചടങ്ങിൽ എനിക്ക് അവാർഡ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ 'നാദിർ ഷോ ' എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളിൽ ഹരിഹരൻ സാറിന്റെ 'സർഗ്ഗം' എന്ന ചിത്രത്തിലെ 'സംഗീതമേ…അമരസല്ലാപമേ 'എന്ന ഗാനവും ഞാൻ പാടിയിരുന്നു. അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നിൽ എന്നെ അന്വേഷിച്ച് വന്ന് കെട്ടിപ്പിടിച്ച് സാക്ഷാൽ ഹരിഹരൻ സാർ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകൾ…അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു അവാർഡും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു," ഹരിഹരനൊപ്പമുള്ള വീഡിയോ ഷെയർ ചെയ്ത് നാദിർഷ കുറിച്ചു.
കേരളാ വിഷൻ അവാർഡ് ദാന ചടങ്ങിൽവച്ച് നാദിർഷയുടെ പാട്ടുകേട്ട് ഹരിഹരൻ അദ്ദേഹെത്ത നേരിട്ടെത്തി അഭിനന്ദിക്കുകയായിരുന്നു. 'ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ'നാദിർഷയെ ചേർത്തുപിടിച്ച് ഹരിഹരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.