കൊടുങ്ങല്ലൂർ (തൃശൂർ): തമിഴ് നടന്‍ ഇളയദളപതി വിജയിയുടെ ചിത്രം കാൽവിരലുകൾ കൊണ്ട് തീർത്ത് വിസ്മയമാകുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇന്ദ്രജിത്ത്. വിജയിന്‍റെ ജന്മദിനമായ ജൂൺ 22ന് ആശംസകൾ നേർന്നുകൊണ്ടാണ് ചിത്രമൊരുക്കിയത്. അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരിലാണ് ചിത്രം തീര്‍ത്തത്.
ഇന്ദ്രജിത്തിന് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് ഡാവിഞ്ചി സുരേഷിനോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം ഇഷ്ടതാരം വിജയിനെ നേരിട്ട് കണ്ടിരുന്നു. ചെറുപ്പം മുതലേ വിജയ് ആരാധകനായ ഇന്ദ്രജിത്തിന്‍റെ ഇഷ്ടപ്രകാരം സുരേഷ് റബറില്‍ തയാറാക്കിയ ഡാന്‍സ് ചെയ്യുന്ന വിജയ്‌ശിൽപ്പം ഉദ്ഘാടനം ചെയ്തത് വിജയ് തന്നെയായിരുന്നു.
കാവലൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോഴാണ് സുരേഷും കുടുംബവും അവിടെ ശിൽപ്പവുമായി എത്തുന്നത്. ശിൽപ്പം ഉണ്ടാക്കാനുള്ള കാരണക്കാരനായ അഞ്ചു വയസ്സുകാരൻ കുഞ്ഞന്‍ ആരാധകനെ സൂപ്പര്‍താരം വാരിയെടുക്കുകയുണ്ടായി.
11 വര്‍ഷത്തിനുശേഷം ഇന്ദ്രജിത്ത് ബ്രഷിന്‍റെ സഹായമില്ലാതെ കാൽവിരലുകള്‍ ഉപയോഗിച്ച് ചുമരില്‍ മാസ്റ്റര്‍ സിനിമയിലെ വിജയ് ചിത്രം വരച്ച് ജന്മദിനാശംസകള്‍ നേരുകയാണ്. നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നുകിടന്ന് രണ്ട് ദിവസമെടുത്താണ് വരച്ചത്.
കാലുകൊണ്ട് വരച്ചുതുടങ്ങുന്നത് മുതല്‍ അവസാനം വരെയുള്ള ടൈംലാപ്സ് വീഡിയോയും മൊബൈലില്‍ എടുത്തിട്ടുണ്ട്. പേപ്പറില്‍ കളര്‍ പെന്‍സിലില്‍ ചെറിയ ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത് ഈയിടെ കൈവിരലുകള്‍ ഉപയോഗിച്ച് നടൻ ടൊവിനോ തോമസിന്‍റെ ചിത്രം വരച്ചത് വാര്‍ത്തയായിരുന്നു.
കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഇന്ദ്രജിത്ത്. വ്യത്യസ്ത മീഡിയങ്ങളില്‍ നിരവധി ചിത്രങ്ങള്‍ തീർത്ത പിതാവ് ഡാവിഞ്ചി സുരേഷിന്‍റെ പാത പിന്തുടര്‍ന്ന് ചിത്രകലയിൽ വൈവിധ്യങ്ങളുംടെ വിസ്മയം തേടുകയാണ് മകനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.