പെൺമക്കളുള്ള മാതാപിതാക്കൾക്ക് നിർദേശവുമായി തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. മാതാപിതാക്കൾ പെൺകുട്ടികളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടിവെക്കുന്നതിന് പകരം അവരുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുവെന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലാണ് ആദ്യം പോസ്റ്റ് ഷെയർ ചെയ്തത്. പിന്നീട് സാമന്ത സന്ദേശം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അവടെ സാമ്പത്തികമായി സ്വതന്ത്രരാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു പോസ്റ്റ്.
'നിങ്ങളുടെ പെൺമക്കളെ സ്വയം പ്രാപ്തരാക്കുക. എന്നാൽ, ആരാണ് അവളെ വിവാഹം കഴിക്കുന്നതെന്നോർത്ത് ആശങ്കപ്പെടേണ്ടതില്ല. അവളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടിവെക്കുന്നതിന് പകരം വിദ്യാഭ്യാസത്തിനായി ചെലവഴിക്കൂ. വിവാഹത്തിനായി അവളെ പ്രാപ്തയാക്കുന്നതിന് പകരം സ്വയം പ്രാപ്തയാക്കാൻ പഠിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. കൂടാതെ സ്വയം സ്നേഹിക്കാനും പഠിപ്പിക്കുക ' -സാമന്ത കുറിച്ചു.
നടൻ നാഗചൈതന്യയിൽനിന്ന് വിവാഹമോചനം തേടുന്നുവെന്ന് സാമന്ത അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.