വ്യത്യസ്ത ഗുജറാത്തി രുചികൾ, ഒമ്പത് സംസ്ഥാനങ്ങളിലെ വിഭവങ്ങൾ, അതിഥികളുടെ വയറും മനസും നിറച്ച് ആമിർ ഖാൻ

ബോളിവുഡ് വിവാഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ആമിർ ഖാന്റെ മകൾ ഇറയുടെയും ഫിറ്റ്നെസ് ട്രെയിനർ നൂപുർ ശിഖാരെയുടെയും വിവാഹം നടന്നത്. അഞ്ച് ദിവസത്തെ ആഘോഷമായിരുന്നു ആമിർ സംഘടിപ്പിച്ചത്. ജനുവരി മൂന്നിലെ രജിസ്റ്റർ വിവാഹത്തിന് ശേഷമായിരുന്നു ഉദയ്പൂരിൽ  വിവാഹ ചടങ്ങുകൾ നടന്നത്. ഖാൻ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങുകളിൽ പങ്കെടുത്തത്. പിന്നീട് ജനുവരി 13 ന് സിനിമയിലെ സുഹൃത്തുക്കൾക്ക് വേണ്ടി ആമിർ ഗ്രാൻഡ് പാർട്ടി ഒരുക്കിയിരുന്നു. 2500 ൽ പരം അതിഥികളാണ് നടന്റെ ക്ഷണം സ്വീകരിച്ച് മുംബൈയിലെ സൽക്കാരത്തിനെത്തിയത്.

ബോളിവുഡ് താരങ്ങളെല്ലാം ഇറയുടെ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈാറലാകുന്നത്  ഇറയുടെ വിവാഹ സൽക്കാരത്തിന് ആമിർ ഖാൻ ഒരുക്കിയ വിഭവങ്ങളെക്കുറിച്ചാണ്. ഒമ്പത് സംസ്ഥാനങ്ങളിലെ സ്പെഷ്യൽ ഭക്ഷണങ്ങളായിരുന്നു മെനുവിലുണ്ടായിരുന്നത്. ഗുജറാത്തി വിഭവങ്ങൾക്കാണ് അധികം പ്രധാന്യം നൽകിയത്. വ്യത്യസ്തമായ ഗുജാറത്തി രുചികളായിരുന്നു അതിഥികൾക്കായി വിളമ്പി‍യത്. ലക്നൗ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ  സ്പെഷൽ  വിഭവങ്ങളും  വിവാഹ സൽക്കാരത്തിലുണ്ടായിരുന്നു.

മകളുടെ വിവാഹസൽക്കാരത്തിനെത്തിയ അതിഥികളെയെല്ലാം ആമിർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. നേരത്തെ തന്നെ അതിഥികളോട് ഉപഹാരങ്ങൾ ഒഴിവാക്കാണമെന്ന് നടൻ അഭ്യർഥിച്ചിരുന്നു.

ഇറ ഖാന്റെ വിവാഹ സൽക്കാരത്തിന് ഭാര്യ ഗൗരിക്കൊപ്പമാണ് ഷാറൂഖ് ഖാൻ എത്തിയത്. സൽമാനും പാർട്ടിയിൽ സജീവമായിരുന്നു. ആമിറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സൽമാനും ഷാറൂഖും. രൺബീർ കപൂർ, കത്രീന കൈഫ്, ജയ ബച്ചൻ, മകൾ ശ്വേത. സുസ്മിത സെൻ, സോണാലി ബേന്ദ്രേ , ഹേമമാലിനി, രേഖ, സൈറ ഭാനു, നാഗ് ചൈതന്യ, അനിൽ കപൂർ, ശർമ ജോഷി, കങ്കണ, വിഷ്ണു വിശാൽ ഭാര്യ ജ്വാല ഗുട്ട, അയാൻ മുഖർജി എന്നിങ്ങനെ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും വിവാഹസൽക്കാരത്തിനെത്തിയിരുന്നു.

ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇറയും ഫിറ്റ്നെസ് ട്രെയിനർ നൂപുർ ശിഖാരെയും വിവാഹിതരാകുന്നത്. കഴിഞ്ഞ നവംബറില്‍ മുംബൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

Tags:    
News Summary - Ira Khan-Nupur Shikhare's wedding reception: Over 2500 guests, 9 cuisines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.