സഹസംവിധായകൻമാർക്ക് മാസ ശമ്പളം നൽകുന്ന ആദ്യ സംവിധായകൻ; ചർച്ചയായി വെങ്കട്ട് പ്രഭു

കോളിവുഡിലെ പ്രധാനപ്പെട്ട സംവിധായകൻമാരിൽ ഒരാളാണ് വെങ്കട്ട് പ്രഭു. ഒട്ടനവധി സൂപ്പർഹിറ്റുകൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍റെ ഒരു പ്രവൃത്തിയാണ് നിലവിൽ ഇന്‍റർനെറ്റിൽ ചർച്ചയാകുന്നത്. തന്‍റെ സഹസംവിധായകരായി ജോലി ചെയ്യുന്നവർക്ക് ദിവസേനെയുള്ള വേതനത്തിന് പുറമെ മാസ ശമ്പളവും അദ്ദേഹം നൽകാറുണ്ടെന്നാണ് നിലവിൽ പ്രചരിക്കുന്നത്.

തമിഴ് സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഒരുപാട് പേർ പറഞ്ഞത്. പിന്നാലെ ഇത് സത്യമാണെന്ന് അറിയിച്ചുകൊണ്ട് വെങ്കട്ട് പ്രഭുവിന്‍റെ അനിയനും നടനുമായ പ്രേംജി രംഗത്തെത്തിയിട്ടുണ്ട്. കോടിക്കണക്കിന് ബിസിനസ് നടക്കുന്ന മേഖലയാണ് സിനിമയെങ്കിലും ചിത്രങ്ങളിൽ സഹകരിക്കുന്ന സഹസംവിധായകരുടെയും സംവിധാന സഹായികളുടെയും സ്ഥിതി പലപ്പോഴും പരിതാപകരമാണ്. ദിവസങ്ങളോളം ഒരു സിനിമയ്ക്കായി പ്രവർത്തിച്ചാലും കൃത്യമായ പ്രതിഫലം പോലും പലർക്കും ലഭിച്ചിരുന്നില്ല.

ദളപതി വിജയ് നായകനായ ഗോട്ട് ആണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. 460 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് നേടിയത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്.

ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - venkat prabhu first director to give monthly salary to assistant directors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.